പരീക്ഷ കഴിഞ്ഞ് നിതിനയെ കാത്തുനിന്ന കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു കൈ യില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്
കോട്ടയം: അരുംകൊല അരങ്ങേറിയ പാലാ സെന്റ് തോമസ് കോളജ് അധ്യാപകരും വിദ്യാര്‍ത്ഥി കളും ഞെട്ടലില്‍ നിന്ന് മുക്തരായില്ല. കോളജി ന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറുന്നത്. കോളജ് മൈതാനത്തോട് ചേര്‍ന്ന് പെണ്‍കുട്ടിയുടെ രക്തം തളം കെട്ടി ക്കിടക്കുന്നു. അതിനടത്ത് മാസ്‌കും മൊബൈല്‍ ഫോണും വീണ് കിടക്കുന്നു.തൊട്ടടുത്തായി കൊ ലയ്ക്ക് ഉപയോഗിച്ച പേപ്പര്‍ കട്ടറും കിടപ്പുണ്ട്.
രാവിലെ കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടു ത്തുകയായിരുന്നു. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് (22) ദാരുണമായി കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് നിതിനയെ കാത്തുനിന്ന കൂത്താട്ടുകുളം സ്വദേ ശി അഭിഷേക് ബൈജു കൈയില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തി യത്. കോളജ് ഗേറ്റിന് അന്‍പത് മീറ്റര്‍ അക ലെ വച്ചായിരുന്നു സംഭവം.
കോളേജില്‍ മൂന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായ അഭിഷേകും നിതിനയും പരീ ക്ഷയെഴുതാന്‍ വന്നതായിരുന്നു.പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടില്‍ നില്‍ക്കുന്നത് പലരും കണ്ടിരുന്നു.ക്രൂരമായ കൊലപാതകം നേരില്‍ കണ്ടത് കോളേജിലെ സെക്യൂരിറ്റി ജീവന ക്കാരന്‍ ജോസാണ്. അഭിഷേക് നിതിനയുടെ കഴുത്തില്‍ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെ ന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. വിവരം താ ന്‍ അപ്പോള്‍ തന്നെ പ്രിന്‍സിപ്പലിനെ അറിയി ച്ചെന്നും ഇദ്ദേഹം പൊലീസിനോടും പറഞ്ഞു.
നേരത്തെ തന്നെ പരീക്ഷഹാളില്‍ നിന്നിറങ്ങിയ അഭിഷേക് നിതിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയുമായി അഭിഷേക് സംസാ രിക്കുകയും അത് തര്‍ക്കമായതിനെ തുടര്‍ന്ന് കൈയില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ചേ ര്‍ത്ത് നിര്‍ത്തി കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സമീപത്തുണ്ടായവര്‍ പിടി കൂടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി അഭിഷേകിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാരമായി പരി ക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ കുറ്റസമ്മത മൊ ഴി. രണ്ട് വര്‍ഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിന മോള്‍ ബന്ധത്തില്‍ അകല്‍ച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.
രണ്ടുവര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസായതുകൊണ്ട് കുട്ടികള്‍ തമ്മിലുള്ള ബന്ധം ഏത് തരത്തിലാ യിരുന്നെന്ന് അറിയില്ലെന്ന് അധ്യാപകര്‍ പറയു ന്നു.പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി എസ്പി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം അറിയില്ല. പേപ്പര്‍ കട്ടര്‍ ഉപ യോഗിച്ചാണ് കൊലനടത്തിയതെന്നും നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കു കയായിരുന്നെന്നും എസ് പി പറഞ്ഞു.