പത്തനംതിട്ട അരുവാപ്പുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റ ഡിയിലെടുത്തു
പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് 85കാരി പീഡനത്തിന് ഇരയായി. വയോധികയുടെ ചെറുമ കളുടെ ഭര്‍ത്താവാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ അമ്പത്തിയാറ് വയസ്സുള്ള പ്രതി ശിവദാസനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.16 വര്‍ഷമായി വയോധിക ചെറുമകളുടെ ഒപ്പമാണ് താമസിച്ചിരുന്ന ത്.
അംഗനവാടി ഹെല്‍പ്പറോടാണ് വയോധിക പീഡന വിവരം വെളിപ്പെടുത്തിയത്. പീഡന വിവരം വീട്ടുകാ ര്‍ക്കും അറിയാമായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചുവെ ന്നും വയോധികയുടെ പരാതിയില്‍ പറയുന്നു.