ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വ ദേശി തോയല്‍ വീട്ടില്‍ പ്രിയ(30) എന്നിവരെയാണ് കുന്നംകുളം പൊലീസ് സംഘം അ റസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രിയ ഫാഷന്‍ ഡിസൈനറാണ്. സുരഭി ഫിറ്റ്‌നസ് ട്രെയി നറുമാണ്
തൃശൂര്‍: തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ടു യുവതികളെ കുന്നംകുളം പൊലീസ് അ റസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 17.50 ഗ്രാം എംഡിഎംഎ പിടി ച്ചെടുത്തു. ചൂണ്ടല്‍ പുതുശ്ശേരി സ്വ ദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വദേശി തോയല്‍ വീട്ടില്‍ പ്രിയ (30) എന്നി വരെയാണ് കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രിയ ഫാഷന്‍ ഡിസൈനറാണ്. സുരഭി ഫിറ്റ്‌നസ് ട്രെയിനറുമാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തില്‍ കുന്നംകുളം പൊലീസും ജി ല്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ചൂണ്ടല്‍ ഗുരുവായൂര്‍ റോഡില്‍ വാഹന പരി ശോധന നടത്തി വരു ന്നതിനിടെ സംശയം തോന്നിയ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പോക്കറ്റിലായി സൂക്ഷിച്ച എംഡിഎംഎ പിടികൂടിയത്.
കണ്ണൂര്‍ സ്വദേശിനിയായ പ്രിയ സാമൂഹികമാധ്യമം വഴിയാണ് സുരഭിയെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ ഒരുമിച്ചായിരുന്നു താമസം. സുരഭി ഫിറ്റ്‌നസ് ട്രെയ്‌നറും സീരിയല്‍ അസി.ഡയറക്ടറുമായിരുന്നു. പ്രിയ ഫാഷന്‍ ഡിസൈനറുമാണ്. കുടുംബത്തെ ഉപേക്ഷിച്ചാണ് പ്രിയ സുരഭിക്കൊപ്പം താമസമാരംഭിച്ചത്.