കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ പുനരാരംഭിക്കണമെന്ന് പൊലീസ്. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പൊലീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ പുനരാരംഭിക്കണമെന്ന് പൊലീസ്. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പൊലീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് വൈകുന്നേരം ചേരും.
കൂടാതെ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്നും മാളുകളില്‍ കര്‍ശനിയന്ത്രണം വേണമെന്നും പോലീസ് നിര്‍ദേശമുണ്ട്. 3.30ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ സംബന്ധിക്കും. ഈ യോഗത്തിലാണ് നിയന്ത്രണങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.