രാജ്യം വിട്ട് ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളു പ്പിക്ക ല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡിയുടെ നീക്കം
ന്യൂഡല്‍ഹി: രാജ്യം വിട്ട് ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പ ണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡിയുടെ നീക്കം. ക്രിമിനല്‍ ഗൂഢാലോചനയും ഐപിസിയിലെ വിവിധ വകു പ്പുകളും ചേര്‍ത്ത് നീരവ് മോദി ഗ്രൂപ്പി നെതിരെ എഫ്ഐആര്‍ ചുമത്തിയതായും ഇഡി അറിയിച്ചു. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് നിക്ഷേപം,സ്വര്‍ണ വജ്രാഭരണങ്ങള്‍ എന്നിവയാണ് ഇഡി കണ്ടു കെട്ടിയത്.
ഹോങ്കോങ്ങിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെ ന്റ് കണ്ടുകെട്ടിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്ന നീരവ് മോദി നിലവില്‍ യുകെയിലെ ജയിലിലാണ്. പിഎന്‍ബി തട്ടിപ്പ് കേസില്‍ സെന്‍ട്ര ല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും, പിഎന്‍ബിയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെ ട്ട കേസില്‍ ഇഡിയും നീരവ് മോദിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പിനാണ് നീരവ് മോദി വിചാരണ നേരിടുന്നത്. നീരവ് മോദി ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ യുകെ കോടതി കണ്ടെത്തിയി രുന്നു. 14,000 ത്തോളം കോടി രൂപയുടെ തട്ടിപ്പാണ് മുംബൈയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് നീരവ് മോദി നടത്തിയത്. തുടര്‍ന്ന് 2018ല്‍ ഇയാള്‍ ഇന്ത്യ വിടുകയായിരുന്നു.