സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫിസുകളിലെയും ഒഴിവുകള്‍ നികത്തുക ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്നു മന്ത്രി വി ശിവന്‍കുട്ടി. പിഎസ്സി യുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും ഇത്തരത്തില്‍ നികത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫിസുകളിലെയും ഒഴിവുകള്‍ നിക ത്തുക ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്നു മന്ത്രി വി ശിവന്‍കുട്ടി. പിഎസ്സിയുടെ പരി ധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും ഇത്തരത്തില്‍ നികത്തുമെന്ന് മന്ത്രി പറഞ്ഞു.
ഒഴിവുകള്‍ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ഓഫിസുകളില്‍ റിപ്പോര്‍ട്ട് ചെയ്യു ന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപന ത്തിനു കൈമാറുന്നു. ഇവരില്‍ നിന്നാണു സ്ഥാപനം ഒഴിവുകള്‍ നികത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഡിജിറ്റലൈസഡ് ആണ്. ഓണ്‍ലൈ നായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി സേവനങ്ങള്‍ വേഗത്തി ല്‍ ലഭ്യമാക്കാന്‍ എംപ്ലോ യ്മെന്റ് എക്സ്ചേഞ്ചുകള്‍ക്ക് ആകുന്നുണ്ട്. ഇ-ഓഫിസ് സംവിധാനവും എല്ലാ ഓഫിസിലും നടപ്പാക്കി യിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.