നാടകാചര്യന്‍ എന്‍എന്‍ പിള്ളയുടെ അഭിനയജീവിതം സമഗ്രമായി വിവരിക്കുന്ന മലയാളം വെബ്സൈ റ്റിന്റെ ഉദ്ഘാടനം സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ നിര്‍വഹിച്ചു
കൊച്ചി: നാടകാചര്യന്‍ എന്‍എന്‍ പിള്ളയുടെ അഭിനയജീവിതം സമഗ്രമായി വിവരിക്കുന്ന മലയാളം വെ ബ്സൈറ്റിന്റെ ഉദ്ഘാടനം സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ നി ര്‍വഹിച്ചു. www.nnpillai.com എന്ന വെബ്സൈറ്റില്‍ നാടകത്തിലും സിനിമയിലും വിസ്മയം സൃഷ്ടിച്ച എന്‍ .എന്‍ പിള്ളയുടെ ഓര്‍മകളി ലേക്ക് സഞ്ചരിക്കാന്‍ പ്രേക്ഷകനും വഴിയൊരുക്കുന്നു.
മലയാളികളുടെ മനസ്സില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിനപ്പുറം നാടക കൃത്ത്, നടന്‍, സംവിധായകന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍, നേതാജിയുടെ ഇ ന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ സേനാനി, പ്രാസംഗികന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായ അദ്ദേഹത്തി ന്റെ ജീവിതത്തിന്റെയും നാടകത്തി ന്റെയും കൃതികളുടെയും ബൃഹത്തായ വിവരണമാണ് വെ ബ്സൈ റ്റ്.
അദ്ദേഹത്തിന്റെ പേരില്‍ കാസര്‍ഗോഡ്, മാണിയാട്ട് നടത്തുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സര ത്തിന്റെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന്റെയും മലയാളികളുടെയും അഭിമാനമായ നാടകാചര്യന്റെ വെബ്സൈറ്റ് ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാ ന്‍ പറഞ്ഞു.