നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പ്രതി ദിലീപ് ചോര്‍ത്തിയെന്ന കേ സില്‍ അന്വേഷണം തുടരുമെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകര്‍ ക്കെതി രെയുളള അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.
കൊച്ചി :നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പ്രതി ദിലീപ് ചോര്‍ത്തിയെന്ന കേസില്‍ അ ന്വേഷണം തുടരുമെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകര്‍ ക്കെതിരെയുളള അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇ ക്കാര്യമുള്ളത്.നടിയെ ആക്രമിച്ച കേസില്‍ ഇന്നലെയാണ് പ്രോസി ക്യൂഷന്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യ ങ്ങള്‍ ലഭിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദിലീപ് ദൃ ശ്യങ്ങള്‍ കണ്ടെന്ന, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായും, മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നതായാണ് സൂചന.
ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംവിധായകന്‍ പി.ബാല ചന്ദ്രകുമാര്‍, ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, മുന്‍ഭാര്യ മഞ്ജു വാരിയര്‍ എന്നിവരും സാക്ഷിപ്പട്ടികയിലു ണ്ടെന്നാണു സൂചന. ഹാക്കര്‍ സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ മാതാവ് ശോഭന എന്നിവരും സാക്ഷി ക ളാണ്.
ആയിരത്തലിധികം പേജുകളുള്ള കുറ്റപത്രത്തില്‍ തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തെളിവു കള്‍ നശിപ്പിച്ചു എന്നും തെളിവുകള്‍ മറച്ചു വച്ചു എന്നുമാണ് ദിലീപിന്റെ സുഹൃത്ത് ശരത്തിനെതിരെ ചുമ ത്തിയിരിക്കുന്ന കുറ്റങ്ങള്‍. പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി കുറ്റപത്രം ആരോപി ക്കുന്നു. ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന സംശയവും കുറ്റപത്ര ത്തി ലൂണ്ടെന്നാണ് അറിയുന്നത്.