സിനിമാ സീരിയല്‍ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്ത പുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തു കയായിരുന്നു
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം രമേശ് വലിയശാല അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ യോടെ തിരുവനന്തപുരത്തെ വീട്ടില്‍ തൂ ങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തി ക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ 22 വര്‍ഷമായി സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് താരം.നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്.ഡോ.ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.’പൗര്‍ണമിതിങ്കള്‍’ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേര്‍ താരത്തിന് അന്ത്യാജ്ഞലി നേര്‍ന്നു.