നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.
തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരു ന്നു കൊലപാതകം. ഹോട്ടല്‍ സിറ്റി ടവറി ലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെ(34)യാണ് കൊലപ്പെടുത്തിയത്.
രാവിലെ 8:30 ഓടെയായിരുന്നു സംഭവം.ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയത്. കൊ ലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാണ്. ആയുധ വും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോയത്. പ്രതി ഹോട്ടലില്‍ കയറി അയ്യപ്പന്റെ കഴുത്തി ന് വെട്ടുകയായിരുന്നു. അയ്യപ്പന്റെ കയ്യിലും പ്രതി വെട്ടിയിട്ടുണ്ട്. ആദ്യ തവണ കഴുത്തിന് വെട്ടിയ പ്രതി വീണ്ടും ആയുധം കൊണ്ട് വെട്ടുകയായിരുന്നു.
അതേസമയം കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമാ ണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയുടെ മു ഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീ ക രിച്ച് പൊലീസ് അന്വേ ഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതിന്റെ അടി സ്ഥാനത്തില്‍ പ്രതിയെ ഉടനടി പിടികൂടാവനാകുമെന്നാണ് പൊ ലീസ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട് സ്വദേശിയായ അയ്യപ്പന്‍.കഴിഞ്ഞ ഒരു വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരു ന്നു. കൊലപാതകത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എ ത്തിയിരുന്നു.