ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിത്.ധൈര്യമായി ഇരിക്കണം, എല്ലാവരും കൂടെയുണ്ടെന്നു മന്ത്രി ഐഷ സുല്‍ത്താനയെ അറിയിച്ചു.
തിരുവനന്തപുരം : ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടിയും സംവിധായി കയുമായ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിത്.ധൈര്യമായി ഇരിക്കണം, എല്ലാവരും കൂടെയുണ്ടെന്നു മന്ത്രി ഐഷ സുല്‍ത്താനയെ അറിയിച്ചു. കേരളം ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണ്. ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണിത്. പോരാട്ടത്തില്‍ തനിച്ചല്ലെന്നും മന്ത്രി ഐഷയെ സുല്‍ത്താനയെ അറിയിച്ചു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്മിനിട്രറ്ററെ ദ്വീപിലെ ബയോവെപ്പണ്‍ എന്ന് ഐഷ സുല്‍ത്താന പ്രസ്താ വന നടത്തിയതിന് 124 എ, 153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തി രിക്കുന്നത്. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടി സ്ഥാനത്തില്‍ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക യായിരുന്നു.