English हिंदी

Blog

WhatsApp Image 2020-06-22 at 11.14.38 AM

Web Desk

റിയാദ് : ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ടൂറിസം രംഗത്തെ വികസനത്തിനായി നാല് ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വെെവിധ്യ വത്കരിക്കാനും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ടൂറിസം മേഖല വികസിപ്പിക്കാനൊരുങ്ങുന്നത്. വിനോദ സഞ്ചാരികള്‍ക്ക് മികച്ച ടൂറിസം അനുഭവം നല്‍കാനും രാജ്യത്തിന് തങ്ങളുടെ ലക്ഷ്യത്തിലെത്താനും പുതിയ ഫണ്ട് നിര്‍ണ്ണായക പങ്കു വഹിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീഫ് പറഞ്ഞു.

Also read:  ഏറോ ഇന്ത്യ 2023 തുടങ്ങി ; 75,000 കോടിയുടെ നിക്ഷേപത്തിന് ധാരണ

2022 ഓടെ 38 ടൂറിസം സെെറ്റുകള്‍ വികസിപ്പിക്കുന്നതിനായി സൗദി ശ്രദ്ധ കേന്ദ്രീരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ ആകെ ജിഡിപിയുടെ 3 ശതമാനമാണ് നിലവില്‍ ടൂറിസത്തില്‍ നിന്നും ലഭിക്കുന്നത്. 2030 ഓടെ ടൂറിസം മേഖലയിലെ വാര്‍ഷിക ജിഡിപി പത്ത് ശതമാനത്തിലധികം ഉയര്‍ത്താനാണ് സൗദി ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിദേശവിനോദ സഞ്ചാരത്തിനായി സൗദി ടൂറിസം മേഖല തുറന്നത്.