അബുദാബി : 2022ൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം യുഎഇ നേരിട്ടതിന്റെ സ്മരണാർഥം 7 പള്ളികളും ഒരു സ്ട്രീറ്റും പുനർനാമകരണം ചെയ്തു. ധൈര്യം (ധീരത) എന്നർഥം വരുന്ന അൽ നഖ്‌വ എന്ന പേരാണ് മസ്ജിദുകൾക്കും സ്ട്രീറ്റിനും നൽകിയത്.അബുദാബി ഖലീഫ സിറ്റിയിലാണ് അൽ നഖ്‌വ സ്ട്രീറ്റ്. 2022 ജനുവരി 17ന് അബുദാബി മുസഫയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു നേരെയും അബുദാബി രാജ്യാന്തര വിമാനത്താവള നിർമാണ സ്ഥലത്തുമായിരുന്നു ആക്രമണം. ഇതിൽ 3 പേർ മരിക്കുകയും 6 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
