1983 ല്‍ ആരംഭിച്ച ദുബായ് ഹോസ്പിറ്റല്‍ പല ഘട്ടങ്ങളിലായുള്ള വികസന പ്രവര്‍ത്തനത്തിലൂടെയാണ് ഇന്നത്തെ നിലയില്‍ 610 ബെഡ്ഡുകളുള്ള വിശാല സൗകര്യങ്ങളോടുകൂടിയായ ആശുപത്രിയായി പരിണമിച്ചത്.
ദുബായ് : അത്യാധുനിക സൗകര്യങ്ങളുള്ള ഔട്ട് പേഷ്യന്റ് വിഭാഗം ഉള്‍പ്പെടുത്തി ദുബായി ഹോസ്പിറ്റല്‍ വിപൂലികരിച്ചു.
പുതിയ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 129 പ്രത്യേക ക്ലിനിക്കുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 32,000 ചതുരശ്ര മീറ്ററിലാണ് അഞ്ചു നിലകളിലായി പുതിയ കെട്ടിടം ഒരുങ്ങിയിട്ടുള്ളത്.
ഫാര്‍മസികളും, ലാബറട്ടറികളും എക്‌സ്‌റേ, റേഡിയോളജി എന്നീ വിഭാഗങ്ങളും പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 177 മില്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ് ഈ പുതിയ ബ്ലോക്ക് പൂര്‍ത്തിയാക്കിയത്.
ഇതോടെ ദുബായ് ഹോസ്പിറ്റലിന്റെ കാര്യക്ഷമത ഇരുന്നൂറ് ശതമാനമായി വര്‍ദ്ധിച്ചു. മണിക്കൂറില്‍ 254 രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
നിര്‍മിത ബുദ്ധിയും നൂതന മെഡിക്കല്‍ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചാണ് പുതിയ കെട്ടിടത്തില്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.