ദുബായ്: ഐ.പി.എല്‍ നടക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ദുബായ് പൊലീസ് മേധാവികള്‍ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരുന്നത് സംബന്ധിച്ചുള്ള വിലയിരുത്തലിന്റെ ഭാഗമായാണ് മിന്നല്‍ പരിശോധന നടന്നത്. ദുബൈ പൊലീസ് ഓപറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഗൈതി, എമര്‍ജന്‍സി വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഖമീസ് അല്‍ ഷംസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. ഐ.പി.എല്‍, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്, ബി.സി.സി.ഐ അധികൃതരുമായി സംഘം ചര്‍ച്ച നടത്തി.