തൊഴിൽ വിപണിയിൽ മുന്നേറി സൗദി വനിതകൾ.

working-women-saudi

ജിദ്ദ : നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2020 രണ്ടാം പാദാവസാനം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം വരെയുള്ള കാലത്ത് 4,38,000 ലേറെ സൗദി വനിതകൾക്കാണ് ജോലി ലഭിച്ചത്. ഇക്കാലയളവില്‍ പ്രതിദിനം ശരാശരി 300 സൗദി വനിതകള്‍ക്ക് തൊഴിൽ ലഭിച്ചു. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31.4 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി കുറഞ്ഞു.
ഈ വര്‍ഷം രണ്ടാം പാദാവസാനത്തോടെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) റജിസ്റ്റര്‍ ചെയ്ത സൗദി വനിതാ ജീവനക്കാരുടെ എണ്ണം 10,90,000 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി, ഗോസി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 രണ്ടാം പാദത്തില്‍ വനിതാ ജീവനക്കാര്‍ 6,52,000 ആയിരുന്നു. നാലു വര്‍ഷത്തിനിടെ തൊഴില്‍ വിപണിയില്‍ പ്രവേശിച്ച വനിതകളില്‍ 78 ശതമാനവും സ്വദേശികളാണ്.
ഇക്കാലയളവില്‍ 208 സൗദി വനിതകൾ സ്വകാര്യ മേഖലയിലെ ജോലികള്‍ രാജിവെച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. മരണം കാരണം 722 സൗദി വനിതാ ജീവനക്കാരെ ഗോസി കണക്കുകളില്‍ നിന്ന് നീക്കം ചെയ്തു.സൗദി ജീവനക്കാരികളില്‍ 48 ശതമാനവും റിയാദ് പ്രവിശ്യയിലാണ്.  5,28,000 സൗദി വനിതാ ജീവനക്കാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 2,22,000 സൗദി വനിതകള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. വനിതാ ജീവനക്കാരില്‍ 20 ശതമാനം മക്ക പ്രവിശ്യയിലാണ്. മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 1,89,000 സൗദി വനിതാ ജീവനക്കാരുണ്ട്. വനിതാ ജീവനക്കാരില്‍ 17 ശതമാനം കിഴക്കന്‍ പ്രവിശ്യയിലാണ്. മദീന, അസീര്‍, അല്‍ഖസീം, ജിസാന്‍, തബൂക്ക്, ഹായില്‍, നജ്‌റാന്‍, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ബാഹ എന്നീ പ്രവിശ്യകളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നാലു വര്‍ഷത്തിനിടെ നാലു പ്രവിശ്യകളില്‍ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് അല്‍ജൗഫിലാണ്. ഇവിടെ നാലു വര്‍ഷത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 145 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നാലു കൊല്ലത്തിനിടെ അല്‍ജൗഫില്‍ സ്വദേശി വനിതകള്‍ക്ക് 3,623 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ 110 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അസീറില്‍ 15,477 ഉം അല്‍ബാഹയില്‍ 1,980 ഉം പുതിയ തൊഴിലവസരങ്ങളാണ് നാലു വര്‍ഷത്തിനിടെ സൗദി വനിതകള്‍ക്ക് ലഭിച്ചത്. മക്കാ പ്രവിശ്യയിലും നാലു വര്‍ഷത്തിനിടെ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സമീപ കാലത്ത് നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 

Also read:  ദുരിതാശ്വാസ സ​ഹായങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES