തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പത്തനം തിട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മക ള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികി ത്സ യിലിരിക്കേയാണ് മരണം സംഭവിച്ചത്
കോട്ടയം : തെരുവുനായയുടെ നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവ സ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പത്തനംതിട്ട പെരു നാട് ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമി(12)യാണ് മരിച്ചത്. പേവിഷബാധ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ കുട്ടിയുടെ സ്രവം പുണെയിലെ വൈറോ ളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്ന് ലഭിക്കേണ്ടതായിരുന്നു.
തലച്ചോറില്‍ വൈറസ് ബാധയേറ്റ കുട്ടി വെന്റിലേറ്ററിലായിരുന്നു.ആഗസ്റ്റ് 13ന് ആണ് കുട്ടിക്ക് കടി യേറ്റത്. രോഗലക്ഷണങ്ങള്‍ വന്നപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് കോട്ടയം ഐസിഎച്ചിലും പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി ച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേ ക്ക് മാറ്റുകയായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് കുട്ടിയെ പട്ടി കടിച്ചത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു തെരുവു നായയുടെ ആക്രമണം ഉണ്ടായത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴി ടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികി ത്സ തേടിയത്. പ്രതിരോധ വാക്സിന്‍ നല്‍കിയിരുന്നു. പേവിഷബാധയ്ക്കെതിരെ കുട്ടിക്ക് മൂന്ന് വാക്സി നാണ് നല്‍കിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയിരുന്നത്.