തീപിടിക്കുന്ന വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചാൽ വൻ പിഴ; അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി

download (67)

അബുദാബി : തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ അനുമതിയില്ലാതെ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. നിയമലംഘകർക്ക് 30,000 ദിർഹം പിഴ ചുമത്തും. ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതിന് മുമ്പായി സിവിൽ ഡിഫൻസിന്റെ അനുമതി വാങ്ങിയിരിക്കണം.
മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ പെട്രോളിയം പോലുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശം അധികൃതർ മുന്നോട്ടുവെച്ചത്. വേനലവധിയുമായി ബന്ധപ്പെട്ട യാത്രകൾമൂലം വീടുകൾ അടച്ചിട്ടുപോവുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള കവർച്ച, തീപിടിത്തം തുടങ്ങിയ കാര്യങ്ങളിലും ജാഗ്രതയുണ്ടാവണമെന്ന് അധികൃതർ ഓർമപ്പെടുത്തി.
അപകടസാധ്യതകളിൽ താമസക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ സേഫ് സമ്മർ കാമ്പയിൻ അബൂദബി പൊലീസ് എല്ലാ വർഷവും നടത്തിവരാറുമുണ്ട്. എന്നാൽ, ജനങ്ങളുടെ ശ്രദ്ധ കൂടുതലായി ഉണ്ടാവേണ്ടതുണ്ട്. പുറത്തുപോവുന്ന സമയത്ത് വീടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകളും സുരക്ഷാ നടപടികളും താമസക്കാർക്ക് ബോധ്യപ്പെടുത്തി നൽകുകയെന്ന ലക്ഷ്യവും പൊലീസ് നടത്തുന്ന കാമ്പയിനുകൾക്കുണ്ട്. കവർച്ചകൾ തടയുന്നതിനും വേനൽക്കാലത്ത് വീടുകൾക്ക് തീപിടിക്കുന്നത് തടയുന്നതിനും കൂട്ടായ ഉത്തരവാദിത്തമുള്ളതിനാലാണ് ഈ നടപടി.
സ്വത്തിനും ജീവനും സുരക്ഷയൊരുക്കുന്നതിനായി അധികൃതർ നൽകുന്ന മാർഗനിർദേശങ്ങളും സുരക്ഷാ ഉപദേശങ്ങളും ജനം പാലിക്കണം. കൊടുംചൂട് കാലത്ത് തീപിടിത്തമില്ലാതിരിക്കാൻ എല്ലാ മുൻകരുതലുകളും വീടുകളിൽ സ്വീകരിച്ചിരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.നിലവാരം കുറഞ്ഞ കേബിളുകൾ ഉപയോഗിക്കുന്നതാണ് പലപ്പോഴും വീടുകളിലെ തീപിടിക്കുന്നതിന് കാരണമാവുന്നതെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രഫഷണലുകളല്ലാത്ത ഇലക്ട്രീഷ്യൻമാരുടെ ജോലികളും വിനയാവാറുണ്ടെന്നും കൂട്ടിച്ചേർത്തു.
അടിയന്തര സാഹചര്യങ്ങളിലും കുറ്റകൃത്യങ്ങൾ അറിയിക്കാനും 999 എന്ന നമ്പറിൽ വിളിച്ചോ അമൻ സേവനത്തിലൂടെ 80002626 എന്ന നമ്പറിൽ ബന്ധപ്പെട്ടോ 2828 എന്ന നമ്പറിൽ സന്ദേശമയക്കുകയോ ചെയ്യണം.

Related ARTICLES

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »