തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗവുമായ മനോജ് ചരളേല്‍(49) അന്തരിച്ചു. കരള്‍ രോഗ സംബന്ധമായി ചികിത്സയിലായിരുന്നു
പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ കൗണ് സില് അംഗവുമായ മനോജ് ചരളേല്‍(49) അന്തരിച്ചു. കരള്‍ രോഗ സംബന്ധമായി ചികിത്സയിലാ യിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊറ്റനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു.
2017ല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് എതിരെ ജാതിയധിക്ഷേപ പരാരമര്‍ശം നടത്തി യതിന് മനോജിനെ സിപിഐ സസ്പെന്റ് ചെയ്തിരുന്നു. പാര്‍ട്ടിയിലേ ക്ക് തിരിച്ചെടുത്ത ശേഷം, മനോ ജിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.












