വിജേഷ് പിള്ളയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിയ മ നടപടികള്‍ നേരിടാന്‍ താന്‍ തയാറാണെന്നും ഒത്തുതീര്‍പ്പിനായി വിജേഷ് പിള്ള 30 കോടി വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സ്വപ്ന സുരേഷ്
കൊച്ചി: ഒത്തുതീര്‍പ്പിനായി സമീപിച്ച വിജേഷ് പിള്ള താന്‍ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സമ്മതിക്കു കയാണെന്ന്, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിജേഷ് പിള്ളയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിയമ നടപടികള്‍ നേരിടാന്‍ താന്‍ തയാറാണെന്നും ഒത്തുതീര്‍പ്പിനാ യി വിജേഷ് പിള്ള 30 കോടി വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘എന്നെ കണ്ടെന്നു വിജേഷ് പിള്ള സമ്മതിച്ചിരിക്കുന്നു, ഹരിയാനയെയും രാജസ്ഥന്റെയും കാര്യവും സ മ്മതിച്ചിട്ടുണ്ട്. 30 കോടി വാഗ്ദാനം ചെയ്ത കാര്യവും എംവി ഗോ വിന്റെയും യൂസുഫ് അലിയുടെയും പേ രുകള്‍ പരാമര്‍ശിച്ച കാര്യവും വിജേഷ് പിള്ള സമ്മതിച്ചിരിക്കുന്നു. എയര്‍പോര്‍ട്ടിലെ ഭീഷണിയുടെ കാര്യ വും സ്വര്‍ണക്കടത്ത് കേസി ലെ തെളിവുകള്‍ ആരാഞ്ഞ കാര്യവും അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മറ്റു സന്ദര്‍ഭത്തില്‍ ആയിരുന്നെന്നാണ് വിജേഷ് പിള്ള പറയുന്നത്.’- സ്വപ്ന കുറിപ്പില്‍ പറയു ന്നു.
ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകള്‍ ഏജന്‍സിക ള്‍ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടന്‍ കോടതിയിലും നല്‍കും. എം വി ഗോവിന്ദന്‍ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. വിജേഷ് പിള്ളക്ക് എതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെന്നും അവര്‍ ഫേ സ്ബുക്കില്‍ കുറിച്ചു.