അബ്ദുറഹിമാനില്‍ നിന്ന് താനൂര്‍ പിടിച്ചെടുക്കാനാണ് പി.കെ ഫിറോസിനെ രംഗത്ത് ഇറക്കിയിരുന്നത്. എന്നാല്‍ അബ്ദുറഹിമാന്റെ ജനസമ്മതിക്ക് മുന്നില്‍ പി.കെ ഫിറോസ് വീഴുകയായിരുന്നു.
താനൂരില്‍ യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസ് തോറ്റു. സിറ്റിങ് എം.എല്‍.എ, വി അബ്ദുറഹിമാന്‍ തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്. അബ്ദുറഹിമാനില്‍ നിന്ന് താനൂര്‍ പിടിച്ചെടുക്കാനാണ് പി.കെ ഫിറോസിനെ രംഗത്ത് ഇറക്കിയിരുന്നത്. എന്നാല്‍ അബ്ദുറഹിമാന്റെ ജനസമ്മതിക്ക് മുന്നില്‍ പി.കെ ഫിറോസ് വീഴുകയായിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോട് അടുക്കുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 90 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറുകയാണ്.