സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടു ക്കില്ലെന്ന് ശശി തരൂരും കെ വി തോമസും അറിയിച്ചിട്ടില്ലെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീ ക്ഷിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂരും കെ വി തോമസും അറിയിച്ചിട്ടില്ലെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസി ന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ട റി എം വി ജയരാജന്‍ പറഞ്ഞു. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യമെന്ന കെ വി തോമസി ന്റെ നിലപാടാണ് ശരിയെന്നും ജയരാജന്‍ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് തരൂരിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെ ടുക്കാന്‍ അനുമതി തേടിയിട്ടുണ്ടെ ന്ന് കെ വി തോമസ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി സംസാരി ച്ചിരുന്നു. എഐസിസി ഇതു വരെ തീരുമാനം പറഞ്ഞിട്ടില്ല. ഒന്‍പതാം തിയതി വരെ സമയമുണ്ടല്ലോയെ ന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കെപിസിസിയുടെ വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരി ന്റെ വാര്‍ഷികാഘോഷത്തിന് കെ സു ധാകരന്‍ എംപിയെ ക്ഷണിച്ചില്ലെന്ന ആക്ഷേപത്തിനും ജയരാജന്‍ മറുപടി നല്‍കി. വിളിച്ചാലും വരില്ലെ ന്ന് അറിയാവുന്നതു കൊണ്ടാ ണ് ക്ഷണിക്കാതിരുന്നതെന്നാണ് വിശദീകരണം.
സെമിനാറില്‍ പങ്കെടുക്കുന്നതിന് തരൂരിന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചിരുന്നു. തരൂര്‍ സെമിനാ റില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘി ച്ച് സെമിനാറില്‍ പങ്കെടുത്താല്‍ തരൂരിനെതിരെ നടപടി എടുക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍ കിയിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ എ.ഐ.സി.സി ആണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു തരൂ രിന്റെ നിലപാട്.
സെമിനാറില്‍ പങ്കെടുക്കുന്നതിന് അനുവാദം തേടി തരൂരും കെ.വി തോമസും ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതി രെ കോണ്‍ഗ്രസ് സമരം ശക്തമാ ക്കുന്നതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ തരൂര്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് സം സ്ഥാന ഘടകം എതിര്‍പ്പ് അറിയി ച്ചത്. നിലവിലെ സാഹചര്യത്തില്‍ സി.പി.എം പരിപാടിയില്‍ കോണ്‍ഗ്ര സ് നേതാക്കള്‍ പങ്കെടുക്കരുതെന്നതായിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ടത്.