എ.എ റഹീമിനെതിരായ സമര കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
‘നിങ്ങള്‍ ഒരു സ്ത്രീയായി പോയി. അല്ലെങ്കില്‍ കൊന്ന് കളയുമായിരുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗമായിരുന്ന എ.എ. റഹീം ഭീഷണിപ്പെടുത്തി. ഇന്ന് ഈ ബില്ലും ചെക്കും ഒപ്പിട്ട് തന്നില്ലെങ്കില്‍ ഇവിടെ നിന്നും ജീവനോടെ പുറത്ത് പോവില്ല’. റഹീം മുന്നറിയിപ്പ് നല്‍കി. മുറിക്ക് പുറത്ത് വന്ന പോലീസിനെയും റഹീം വിരട്ടി ഓടിച്ചു.
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെതിരായ സമര കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാ സ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കേസിലെ പരാതിക്കാരിയും കേരള യൂനിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് സര്‍വിസസ് മേധാവിയും പ്രഫസ റു മായ ഡോ. വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ അപേക്ഷ തിരുവനന്തപു രം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. എ.എ. റഹീം അടക്കം പ്രതികള്‍ ജൂണ്‍ 14ന് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. പരാതിക്കാരി ഉറച്ചുനില്‍ക്കുന്ന സാഹച ര്യ ത്തില്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് മുന്‍ എം.എല്‍.എമാര്‍ ഉള്‍പ്പെട്ട നിയമസഭയിലെ കൈ യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിയതിന് സമാനമായ നടപടിയാണ് ഈ കേസിലുമുണ്ടായത്.
യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയൂനിയന്‍ നേതാവായിരുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, മുന്‍ എസ്.എഫ് ഐ പ്രവര്‍ത്തകരായ എസ്. അഷിദ, ആര്‍. അമല്‍, പ്രദിന്‍സാജ് കൃഷ്ണ, എസ്.ആര്‍. അബു, ആദര്‍ശ് ഖാന്‍, ജെറിന്‍, എം. അന്‍സാര്‍, മിഥുന്‍ മധു, വി.എ. വിനേഷ്, ദത്തന്‍, ബി.എസ്. ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികള്‍.
2017 മാര്‍ച്ച് 30നാണ് സംഭവം. കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വിസസ് മേധാവിയായിരുന്ന ഡോ. വിജയലക്ഷ്മിയെ എ.എ. റഹീമിന്റെ നേതൃത്വത്തിലുള്ള സര്‍വകലാശാല യൂനിയന്‍ ഭാരവാ ഹി കള്‍ അന്യായമായി തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവി ച്ചെന്നാണ് കേസ്. പരാതിക്കാരി അറിയാതെ രഹസ്യമായി കേസ് പിന്‍വലിക്കുന്നത് നീതിയുടെ നി ഷേധമാകുമെന്ന് നിരീക്ഷിച്ച കോടതി, പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാനായി വിജയലക്ഷ്മിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രഫസര്‍ സര്‍ക്കാറിന്റെ പിന്‍വലിക്കല്‍ ഹരജി തള്ളണമെ ന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സഹരജി സമര്‍പ്പിച്ചത്. ഈ ഹരജി പരിഗണിച്ചാണ് കോടതി പിന്‍വലിക്കല്‍ അപേക്ഷ തള്ളിയത്.
തനിക്ക് നേരെ നടത്തിയത് സമാനതകളില്ലാത്ത ക്രൂരതകള്‍: ഡോ.ടി.വിജയലക്ഷ്മി
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമും എസ്എഫ്ഐ പ്രവര്‍ത്തകരും തനിക്ക് നേരെ നടത്തിയ ക്രൂരതകള്‍ വിവരിച്ച് കേരള സര്‍വകലാശാലയിലെ സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടറായിരുന്ന ഡോ.ടി.വിജയലക്ഷ്മി. 2017 മാര്‍ച്ച് 30നാണ് സമാനതകളില്ലാത്ത ക്രൂരത അവര്‍ നേരിട്ടത്.
ചെയ്ത കുറ്റം:
സര്‍വ്വകലാശാലയുടെ സ്റ്റുഡന്റ്സ് ആക്ടിവിറ്റീസിനുള്ള തുക അനുവദിക്കേണ്ടത് വിജയ ല ക്ഷ്മി യായിരുന്നു. 2017ലെ സര്‍വ്വകലാശാല കലോത്സവ സമയത്ത് തുകയാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമീപിച്ചു. ചട്ടം പ്രകാരം മുന്‍പ് അനുവദിച്ച തുകയുടെ ബില്ല് ഹാജരാക്കിയാല്‍ മാത്രമേ ബാക്കി തുക നല്‍കാന്‍ സാധിക്കു. ഇത് സാധിക്കില്ലെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്ന് സിന്‍ഡിക്കേറ്റ് അംഗമായിരുന്ന റഹീമിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐക്കാരുടെ ക്രൂരത.
അന്നത്തെ ദുരനുഭവം വിജയലക്ഷ്മിയുടെ വാക്കുകളില്‍
ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂര്‍ മൂത്രമൊഴിക്കാന്‍ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല.”ഈ 200 പേര്‍ ഇരിക്കുമ്പോള്‍ എസി പോലും വര്‍ക്ക് ചെയ്തിരുന്നില്ല. ശരീരമാകെ നനഞ്ഞ് കുളിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഓരോ മുടിയായിട്ട് ഇടക്കിടക്ക് ഇങ്ങനെ പിടിച്ച് വലിക്കുകയാ പേന വച്ച് എന്റെ മുതുകില്‍ ഇങ്ങനെ കുത്തകയായിരുന്നു. തിരിഞ്ഞു നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഉറക്കെ ചെവിയില്‍ ചീത്ത വിളിക്കുക. എയര്‍ ഡ്രം പൊട്ടുന്ന പോലെ ചീത്ത വിളിക്കുക. തന്നെ പിടിച്ചിരുത്തി മറ്റു പെണ്‍കുട്ടികളെ അണിനിരത്തി അവരെ കൊണ്ട് തന്റെ ചെവിയില്‍ കേട്ടാലറക്കുന്ന തെറി വിളിപ്പിക്കുകയായിരുന്നു, ഞാനും വിസിയും തമ്മില്‍ അവിഹിതം ഉണ്ടെന്ന് വരെ പെണ്‍കുട്ടികള്‍ പറഞ്ഞു. ദ്വയാര്‍ത്ഥമുള്ള സിനിമാപ്പാട്ട് പാടിയും തന്നെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു. നിങ്ങള്‍ ഒരു സ്ത്രീയായി പോയി. അല്ലെങ്കില്‍ കൊന്ന് കളയുമായിരുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗമായിരുന്ന എ.എ. റഹീം ഭീഷണിപ്പെടുത്തി. ഇന്ന് ഈ ബില്ലും ചെക്കും ഒപ്പിട്ട് തന്നില്ലെങ്കില്‍ ഇവിടെ നിന്നും ജീവനോടെ പുറത്ത് പോവില്ല. റഹീം മുന്നറിയിപ്പ് നല്‍കി. മുറിക്ക് പുറത്ത് വന്ന പോലീസിനെയും റഹീം വിരട്ടി ഓടിച്ചു.
കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം
കേസെടുക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ ശ്രമി ക്കു ക യാണെന്നും വിജയലക്ഷ്മി പറഞ്ഞു. ഗവര്‍ണറെ കണ്ടപ്പോഴാണ് പേരിനെങ്കിലും കേസെടുത്തത്. എന്നിട്ട് ഇപ്പോള്‍ ഹിയറിംഗ് വരെയെത്തിയ കേസ് സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുന്നു. റഹീ മൊ ക്കെ ഇപ്പോള്‍ വനിതാ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. അവര്‍ തുറന്നടിച്ചു.