Web Desk
ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന നടത്തിയ ആക്രമണത്തിന് പിന്നില്‍ പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്‍റണി. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍ പ്രതിരോധമന്ത്രി എന്ന നിലയില്‍ സര്‍ക്കാര്‍ വിശദീകരണം വരുന്നതിന് മുമ്പ് കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കില്ല. ഔദ്യോഗിക വിശദീകരണം വന്ന ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.