ഡല്‍ഹിയിലെ മൂന്ന് നില ഓഫീസ് കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര് വെ ന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുണ്ട്കാ മെട്രോസ്റ്റേഷന് സമീപത്തെ കെട്ടിടത്തി ലാണ് തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് നില ഓഫീസ് കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര് വെ ന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുണ്ട്കാ മെട്രോസ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ്
തീപിടി ത്തം ഉണ്ടായത്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. അറുപത് പേരെ രക്ഷപ്പെടുത്തി. ര ക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറ ഞ്ഞു. ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്ര ണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു.
രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. നിര വധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ട
യത്. ഒന്നാം നിലയിലെ ഓഫീസ് കെട്ടിടത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് മറ്റിടങ്ങളി ലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ ഓഫീസ് ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ രക്ഷാപ്രവ ര്‍ത്തനത്തിന് എത്തിയ പ്രദേശവാസികളും ഉള്‍പ്പെടുന്നു.











