കോഴിക്കോട് : സിഗ്‌നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ ഗതാഗതം അട്ടിമറിക്കാന്‍ ശ്രമം.അട്ടിമറി ശ്രമം നടത്തിയ രണ്ടു റെയില്‍വേ ഉദ്യോഗസഥരെ അറസ്റ്റ് ചെയ്തു .കോഴിക്കോട് കക്കോടി സ്വദേശി പ്രവീ ണ്‍ രാജ് ,ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത് .
ഫറോക്ക് റെയില്‍വേ സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ടെക്‌നീഷ്യ ന്മാരാണ് ഇരുവരും.24നു രാവിലെ കല്ലായി റയില്‍വേ സ്റ്റേഷന് സമീപം അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിലായി കേബിള്‍ മുറിച്ചിട്ടതായി കണ്ടെത്തി.മേലുദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അവരെ കുടുക്കാന്‍ വേണ്ടിയായിരുന്നു കേബിള്‍ മുറിച്ചിട്ടത്