മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ബുധ നാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ അമ്പതിലധി കം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്
മുംബൈ : മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ അമ്പതിലധികം യാത്രക്കാര്‍ ക്ക് പരുക്കേറ്റു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ചിലര്‍ ഗോണ്ടിയ സര്‍ക്കാര്‍ ആശുപത്രിയിലും മറ്റ് ചിലര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയു ന്നത്.
ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. സിഗ്നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. റായ്പൂരില്‍ നിന്നും നാഗ്പൂരിലേക്ക് പോകുകയാ യിരുന്ന പാസഞ്ചര്‍ ട്രെയിനാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. ഇരുട്രെയിനുകളും നാഗ്പൂര്‍ ദിശയിലേക്കാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷ ണം പുരോഗമിക്കുകയാണ്.