ശാസ്താംകോട്ട തുവയൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ടോറസ് ലോറി കൂട്ടി യി ടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊല്ലം പോരുവഴി ഇടയ്ക്കാട് സ്വദേശി ഡിജു ജോര്‍ജ്(30) ഓട്ടോറിക്ഷ യാത്രക്കാരന്‍ ജോണ്‍സണ്‍(65) എന്നിവരാണ് മരിച്ചത്
പത്തനംതിട്ട : ശാസ്താംകോട്ട തുവയൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ടോറസ് ലോറി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊല്ലം പോരുവഴി ഇടയ്ക്കാട് സ്വദേശി ഡിജു ജോര്‍ജ്(30) ഓട്ടോറിക്ഷ യാത്രക്കാരന്‍ ജോണ്‍സണ്‍(65) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.
മൃതദേഹങ്ങള്‍ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക്് മാറ്റി.ഇന്ന് വൈകിട്ട് 5.30നായിരുന്നു നാടിനെ നടുക്കിയ അപകടം. കല്ലുകുഴിയില്‍ നിന്ന് തുവയൂര്‍ ജങ്ഷ ന്‍ വഴി മാഞ്ഞാലിയിലേക്ക് സഞ്ചരി ക്കുകയായിരുന്ന ഓട്ടോറിക്ഷ തുവയൂരിലെ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയം നെല്ലിമുകള്‍ ഭാഗത്തു നിന്ന് ലോഡ് കയറ്റിവരികയായിരുന്ന ടോറസ് ലോറി ഇടിക്കുകയും അതിന്റെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
ഓട്ടോറിക്ഷ മുന്‍പില്‍ പെട്ടതോടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി. ആളുകള്‍ പുറത്ത് നില്‍ക്കാതിരുന്നത് മറ്റൊരു ദുരന്തം ഒഴിവാക്കാനിടയായി.











