നഗരത്തിലെ ഇന്‍ഫെക്ക്റ്റഡ് ടാറ്റൂസ് സ്റ്റുഡിയോ ഉടമ സുജിഷിനെതിരെ ലൈംഗിക പീഡന പരാതിയു മായി കൂടുതല്‍ യുവതികള്‍ രംഗത്ത്. ഇപ്പോള്‍ അഞ്ച് യുവതിക ള്‍ പരാതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.പാലാരിവട്ടം സ്റ്റേഷനില്‍ മൂന്നും ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊച്ചി : നഗരത്തിലെ ഇന്‍ഫെക്ക്റ്റഡ് ടാറ്റൂസ് സ്റ്റുഡിയോ ഉടമ സുജിഷിനെതിരെ ലൈംഗിക പീഡന പ രാതിയുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. ഇപ്പോള്‍ അഞ്ച് യുവതികള്‍ പരാതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.പാലാരിവട്ടം സ്റ്റേഷനി ല്‍ മൂന്നും ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവ സം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂ ടെ ആരോപണം ഉന്നയിച്ചിരുന്നു. ഇവരും വരും ദിവസങ്ങളില്‍ പരാതി നല്‍കിയേക്കുമെന്നാണ് വിവരം.
സുജിഷിനെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. പോ ലീസ് സുജിഷിനായി അന്വേഷണം ആരംഭിച്ചു. അതേ സമയം ടാ റ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീ ഡിയ പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ച ഒരു യുവതി പരാതിയില്ലെന്ന് കമ്മീഷണറുടെ മുമ്പാകെ അറി യിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മറ്റ് യുവതികള്‍ അറിയിച്ചിട്ടുണ്ട്. വിഷ യത്തില്‍ മാസ് പെറ്റീഷനായി മുന്നോട്ട് പോകുമെന്നും കൂടുതല്‍ പേര്‍ നിയമ പരാതിയുമായി രംഗത്ത് എ ത്തുമെന്നും യുവതികള്‍ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ‘വയാ കൊച്ചി’ എന്ന കൂട്ടായ്മ യും രംഗത്തുണ്ട്.
അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ ടാറ്റൂ സ്റ്റുഡിയോ ഉടമ സൂജീഷ് ഒളിവിലാണ്. ഇ യാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.ടാറ്റു സ്റ്റുഡിയോക്ക് എ തിരെ പരാതി ഉയര്‍ന്നതിന് പിന്നാ ലെ കൊച്ചിയിലെ നിരവധി ടാറ്റൂ സ്റ്റൂഡിയോകളില്‍ കഴിഞ്ഞ ദിവസം പൊലീസ് മിന്നല്‍ പരിശോധന നട ത്തിയിരുന്നു. കൃത്യമായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച സ്റ്റുഡിയോകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു.