എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇല ക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് പ്ര ഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവ ര്‍ ത്തിക്കാന്‍ അനുമതിയുണ്ടാവുക.
വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്. എന്നാല്‍ ശനിയാഴ്ച നിയ ന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്ത മാക്കി. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോ ഗ്യ വകുപ്പിന് കഴിയുംവിധം പിടിച്ച് നിര്‍ത്താനായെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നു.
30 ശതമാനത്തിന് അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമായി കുറയ്ക്കാന്‍ കഴി ഞ്ഞത് സംസ്ഥാനത്ത് കോവിഡ് വ്യാപനം പിടിച്ച് നിര്‍ത്താനായതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാംതരംഗം തുട ങ്ങിയ തെ ന്നും അതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.