സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ പരിശോധന സംവിധാനം ശക്തമാക്കാന്‍ എല്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സം സ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വര്‍ധ നവ് തടയുന്നതിന് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സിവില്‍ സപ്‌ളൈസിന്റേയും ലീ ഗല്‍ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷ്യല്‍ സ്‌ക്വാഡ് ഓരോ ജില്ലയിലേയും കടകള്‍ പരിശോധിക്കുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ പരിശോധന സംവിധാനം ശക്തമാക്കാന്‍ എല്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വര്‍ധനവ് തടയുന്നതിന് കലക്ടര്‍മാരുടെ നേ തൃത്വത്തില്‍ സിവില്‍ സപ്‌ളൈസിന്റേയും ലീഗല്‍ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷ്യല്‍ സ്‌ക്വാഡ് ഓരോ ജില്ലയിലേയും കടകള്‍ പരിശോധിക്കുന്നതാണ്.
വ്യാപാരി സംഘടനകളുടെ ജില്ലാതല മീറ്റിങ് കൂടുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള കൂടി യാലോചനകള്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപന ങ്ങള്‍ക്കെതിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്. വിലക്കയ റ്റം ചര്‍ച്ചചെയ്യുന്നതിനെ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടേയും, സിവില്‍ സപ്‌ളൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.












