ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂര്‍ എസ്.ഐയടക്കം 12 പൊലീസുകാര്‍ ക്വാറന്റീനില്‍ പോയി. മണല്‍ക്കടത്ത്, വഞ്ചന തുടങ്ങിയ കേസുകളില്‍ അറസ്റ്റിലായശേഷം ജാമ്യം നേടിയ പ്രതികള്‍ക്കാണ് തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ തിരൂരും സമീപപ്രദേശങ്ങളും ആശങ്കയിലായി. പ്രതികളെ സ്റ്റേഷനിലെത്തിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരാണ് നിരീക്ഷണത്തില്‍ പോയത്.