ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ടെലിവിഷര്‍ ആര്‍ട്ടിസ്റ്റിനും പത്ത് വയസുകാരനായ കു ഞ്ഞിനും നേരെ ഭീകരര്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവ രെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ടെലിവിഷര്‍ ആര്‍ട്ടിസ്റ്റിനും പത്ത് വയസുകാരനായ കുഞ്ഞി നും നേരെ ഭീകരര്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ ഗുരുതരമാ യി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപ ത്രിയില്‍ എത്തിച്ചു. ബുദ്ഗാമിലെ ഹിഷ്റു ചദൂരയിലാണ് സംഭവം.
വൈകീട്ട് എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. 35 കാരിയായ അമ്രീന്‍ ഭട്ടിനും ഇവരുടെ പത്ത് വ യുള്ള അനന്തരവന്‍ ഫര്‍ഹാന്‍ സുബൈറിനും നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നില്‍ ക്കുകയായിരുന്ന ഇവരെ ഭീകരര്‍ വെടിവെച്ചിടുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്രീനിന്റെ നില ഗുരുതരമാണ്. അതേസമയം ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.











