ഈദ് അവധിയാഘോഷിക്കാന്‍ റാസല്‍ ഖൈമയിലെ മലനിരകളിലേക്ക് പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
റാസല്‍ ഖൈമ: യുഎഇയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയിസില്‍ അവധിയാ ഘോഷിക്കാന്‍ പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി നഴ്സ് മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും മക്കള്‍ക്കും ഭര്‍തൃമാതാവിനും പരിക്കേറ്റു.
അല്‍ ഹംറ റാക് ക്ലിനികില്‍ നഴ്സായ പെരുമ്പാവൂര്‍ സ്വദേശി ടിന്റു പോളാണ് മരി ച്ചത്. 36 വയസ്സായിരുന്നു. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് കൃപാശങ്കര്‍, മക്കളായ ക്രി തിന്,ആദിന് എന്നിവര്‍ക്കും ഭര്‍തൃമാതാവിനും പരിക്കേറ്റു. നട്ടെല്ലിനു പരിക്കേറ്റ കൃ പശങ്കറിന്റെ നില ഗുരുതരമാണ്.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനാണ് മലനിരകളായ ജബല്‍ ജെയിസിലേക്ക് ഇവര്‍ പോ യത്. തിരികെ മടങ്ങുമ്പോള്‍ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിയുകയായിരുന്നു.
അപകട വിവരം അറിഞ്ഞ റാസല്‍ ഖൈമ പോലീസും ആംബുലന്‍സും സ്ഥലത്തെത്തി പരിക്കേറ്റവരെ അല്‍ സഖര്‍ ആശുപത്രിയിലെത്തിച്ചു.
ടിന്റുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കും.