ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ മൂന്ന് വ്യാഴാഴ്ച വരെയാണ് ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ഔദ്യോഗിക അവധി തുടങ്ങുന്നതെങ്കിലും വ്യാഴാഴ്ചത്തെ പ്രവൃത്തി ദിനം കൂടി കഴിഞ്ഞാൽ വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങളാണ്. അത് കൂടി കണക്കിലെടുക്കുമ്പോള്‍ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് അവധി ലഭിക്കുക. ആറാം തീയതി ഞായറാഴ്ചയാകും അടുത്ത പ്രവൃത്തി ദിവസം. ഖത്തർ സെൻട്രൽ ബാങ്ക് (ക്യൂ.സി.ബി), ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യൂ.എഫ്.എം.എ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പ്രഖ്യാപനം ബാധകമാണ്.
അതേസമയം ഖത്തറിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അമീരി ദിവാന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഏഴ് വരെയാണ് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിന് പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഔദ്യോഗികമായി ആകെ 9 ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ 11 ദിവസത്തെ അവധി ലഭിക്കും.
