അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ ആളു ടെ മൃതദേഹവും കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്
ആലപ്പുഴ : അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേ ഹമാണ് ഇന്ന് നടത്തിയ തി രച്ചിലില്‍ കണ്ടെത്തിയത്. നാവിക സേനയുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. നേവിയുടെ സ്‌കൂബ ടീമും അഗ്‌നിശമന സേനയുടെ ചെങ്ങന്നൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നുള്ള സ്‌കൂബ ടീമുമാണ് തെരച്ചില്‍ നടത്തിയത്. നാട്ടുകാരും ഇവര്‍ക്കൊപ്പം തെരച്ചിലില്‍ സഹകരിച്ചിരുന്നു.
അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെ ത്താനായിരുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. തുടക്കത്തില്‍ മൂന്ന് പേരെയാണ് കാണാതാ യത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ ത ന്നെ കിട്ടി. ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. അപകടം സംബന്ധിച്ച് ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.