Web Desk
ഡിജിറ്റൽ മാധ്യമ രംഗത്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്‍റെ ഭാഗമായി യുഎഇയിൽ പുതുതായി മാധ്യമ പഠന സ്ഥാപനം ആരംഭിക്കും. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്. സർക്കാർ സംവിധാനത്തിലും സ്വകാര്യ മേഖലയിൽ നിന്നുമായി പ്രഗത്ഭർ പദ്ധതിക്ക് നേതൃത്വം നൽകും. മാധ്യമ മേഖലയില്‍ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും രാജ്യപുരോഗതിക്കും പദ്ധതി വഴിവയ്ക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.