എംസി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ എരമല്ലൂര്‍ എഴു പുന്ന കറുകപ്പറമ്പില്‍ ഷി നോയി (26), ചേര്‍ത്തല പ ള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്
ആലപ്പുഴ: എംസി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ എരമല്ലൂര്‍ എഴു പുന്ന കറുകപ്പറമ്പില്‍ ഷിനോയി (26), ചേ ര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. അപ കടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ ബത്തേരിക്കു പോകുക യായിരുന്നു ബസ് എതിരെ വന്ന കാറിലിടി ച്ചാണ് അപകടം ഉ ണ്ടായത്. അപകട ത്തിന് പിന്നാലെ, നാട്ടുകാരും പൊലീസും ചേ ര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തി ച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കെ സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വീസുകള്‍ ആരംഭിച്ചതിന് ശേഷം നിരവധി തവണ ബസ് അപകടത്തില്‍ പ്പെ ടുന്ന സാഹചര്യം ഉ ണ്ടായി. ഏപ്രില്‍ 11 നാണ് കെ സ്വിഫ്റ്റിന്റെ സര്‍ വീസുകള്‍ ആരംഭിച്ചത്. എന്നാല്‍, ഫ്‌ലാഗ് ഓഫ് ചെയ്ത തിന് പിന്നാലെ രണ്ട് കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തിലായി. ഈ അപകടത്തിന് പിന്നാലെ ഇന്റേ ണല്‍ കമ്മിറ്റി അന്വേഷണം നടത്തുകയും അന്വേഷണത്തില്‍ ബസിന്റെ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച ചെറുതല്ലെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു.