ഗൾഫ് രാജ്യങ്ങളിൽ പെട്രോൾ വിലക്കുറവിൽ ഏറ്റവും മുന്നിൽ കുവൈറ്റ്
കുവൈത്ത് സിറ്റി : ആഗോള ശരാശരി വിലയേക്കാളും ഏറ്റവും കുറവാണു കുവൈറ്റിലെ നിലവിലെ പെട്രോൾ വിലയെന്ന് “ഗ്ലോബൽ പെട്രോളിയം പ്രൈസ്” വെബ്‌സൈറ്റിനെ ഉദ്ധരിച്ച് “ബ്ലൂംബെർഗ്” ഏജൻസി പ്രസിദ്ധീകരിച്ച സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു.
യുഎഇയിലെ ഇന്ധന വില കുവൈറ്റിനേക്കാൾ 3 മടങ്ങ് കൂടുതലാണ്. യുഎഇ ഈ വർഷം അഞ്ചാം തവണയാണു പെട്രോൾ വില വർധിപ്പിച്ചത്. ഇത് മേഖലയിലെ മറ്റ് എണ്ണ ഉൽപ്പാദക രാജ്യങ്ങളിലെ വില യെക്കാൾ അന്തരം വർദ്ധിപ്പിച്ചു.
ഈ ജൂലായിൽ 48 മുതൽ 49 ഫിൽസ് വരെ പെട്രോൾ, ഡീസൽ വില വർദ്ധനവിനു യുഎഇ അനുമതി നൽകിയതോടെ ഒരു ലിറ്റർ 95 ഇനം പെട്രോളിന്റെ വില 4.03 ദിർഹമിലും ഒരു ലിറ്റർ 91 ഇനം പെട്രോൾ വില വില 3.96 ദിർഹത്തിലും എത്തി. അതായത് യു. എ. ഈയിലെ ഇന്ധന വില ഇപ്പോൾ കുവൈറ്റി ലേതിനേക്കാൾ 3 മടങ്ങ് കൂടുതലും മറ്റു ഗൾഫ് രാജ്യങ്ങളിലെ ശരാശരി വിലയുടെ ഇരട്ടിയിൽ അധികവും മാണ്.
എങ്കിലും യുഎഇയിലെ പെട്രോൾ വില ഈ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 1.23 ഡോളറാണ്. അതായത് ആഗോള ശരാശരി വിലയായ 1.47 ഡോളറിനേക്കാൾ കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.