യുഗപ്രഭാവനും ഋഷിവര്യനും ,നവോത്ഥാന നായകനുമായ ശ്രീ നാരായണ ഗുരുദേവൻ്റെ മഹാസമാധി ദിനം സമുചിതമായി ആചരിച്ചു. ഗുരു വിചാരധാര യു.എഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിൽ ശ്രീനാരായണ ഗുരുദേവൻ്റെ 93- മത് മഹാസമാധി ദിനം ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെയാണ് ആചരിച്ചത്. ഭക്തിനിർഭരമായ പ്രാർത്ഥന, ഭജൻ, ഗുരു പുഷ്പാജ്ഞലി, പ്രഭാഷണം എന്നിവ നടന്നു . ശിവഗിരി മഠം ട്രഷററും ആദ്ധാത്മീകാചാര്യനുമായ ശ്രീമത് ശാരദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.. ശ്രീ. പി.ജി.രാജേന്ദ്രൻ, ശ്രീ.വിശ്വംഭരൻ, ശ്രീ.ഷാജി ശ്രീധരൻ, കെപി .വിജയൻ ശ്രീ.സജിമോൻ, ശ്രീ.ശരത്ചന്ദ്രൻ, ശ്രീ. മനോഹരൻ ആറ്റിങ്ൽ ,ബിആർ .ഷാജി ,ഉമേഷ് ,രതീഷ്ഇടത്തിട്ട ,അജയ് ,അജിത് ,സുധീഷ് തുടങ്ങുയവർ പങ്കെടുത്തു സംസാരിച്ചു .ലളിതാ വിശ്വംഭരൻ ,രേഖാ അനിലാൽ രാഗിണി മുരളിധരൻ തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കി .
