ഗുജറാത്ത് മുന്ദ്രാ തുറമുഖ തീരത്ത് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരുന്ന ലഹ രി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടു ത്തു. കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത കേസാണ് എന്‍ഐഎ അന്വേഷണ സംഘം ഏറ്റെ ടുത്തത്
ന്യൂഡല്‍ഹി: ഗുജറാത്ത് മുന്ദ്രാ തുറമുഖ തീരത്ത് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരുന്ന ല ഹരി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടു ത്തു. കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത കേസാണ് എന്‍ഐഎ അന്വേഷണ സംഘം ഏറ്റെടുത്തത്.
തുറമുഖത്ത് രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ ഐ) ഹെറോയിന്‍ പിടിച്ചെടുത്തത്. അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഇതുവരെ പിടി യിലായത്. ഡല്‍ഹി ആലിപ്പൂരില്‍ നിന്നും ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ നിന്നുമാണ് 5 പേരെ പി ടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ട് അഫ്ഗാന്‍ പൗരന്മാരെ റവന്യു ഇ ന്റലിജന്‍സ് പിടികൂടുകയായിരുന്നു.
അഫ്ഗാനില്‍ നിന്നാണ് ഹെറോയിന്‍ അടങ്ങിയ കണ്ടെയ്‌നര്‍ അയച്ചിരിക്കുന്നത്. നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം 8 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ഇതോടെ അഫ്ഗാനിസ്ഥാനി ലെ താലിബാന്‍ ഭീകരര്‍ക്ക് ലഹരികടത്തുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു. ഡിആര്‍ ഐയ്ക്കും ഇഡിയ്ക്കും പിന്നാലെയാണ് എന്‍ഐഎയും ലഹരി കടത്ത് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.
പുറത്ത് ടാല്‍ക്കം പൗഡറിന്റെ അസംസ്‌കൃത വസ്തുക്കളുമായി കൂട്ടിക്കുഴച്ചാണ് മയക്കുമരുന്ന് എ ത്തിയത്.വിജയവാഡയില്‍ ആഷി ട്രേഡിങ് ക മ്പനിയുടെ പേരിലാണ് കണ്ടയ്‌നര്‍ എത്തിയത്. കമ്പനി ഉടമകളായ തമിഴ്‌നാട് മച്ചാവരം സ്വദേശികളായ സുധാകര്‍, ഭാര്യ വൈശാലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും റവന്യു ഇന്റലിജന്‍സ് കസ്റ്റഡിയില്‍ വാങ്ങി. അവര റിയാതെ കണ്ടയ്‌നറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച താണോ എന്നും അന്വേഷിക്കുന്നുണ്ട്. 2988.21 കി ലോ മയക്കുമരുന്ന് ആദ്യമായിട്ടാണ് രാജ്യത്ത് ഒറ്റയടിക്ക് പിടികൂടുന്നത്.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ലഹരി കടത്ത് നടത്തിയതെന്ന സൂചനയാ ണ് ഡിആര്‍ഐ തുടക്കം മുതല്‍ നല്‍കിയത്. അ ഫ്ഗാനിസ്ഥാനില്‍ നിരോധനമുണ്ടായിരുന്ന ഹെ റോയിന്‍ ഇത്രയും വലിയ അളവില്‍ കയറ്റി അയച്ചത് താലിബാന്‍ അധികാരമേറ്റതിന് ശേഷമാണെ ന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ദില്ലിയിലും നോയിഡയിലും നടത്തിയ റെയ്ഡില്‍ 30 കി ലോയിലേറെ ഹെറോയിന്‍ കണ്ടെത്തി യിരുന്നു. ഡെല്‍യിലെ ഒരു ഗോഡൗണില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചത്. നേരത്തെയും വലിയതോതില്‍ ലഹരികടത്ത് നടന്നിട്ടുണ്ടാകാമെന്നാണ് വിവി ധയിടങ്ങളില്‍ നടത്തിയ റെയ്ഡ് നല്‍കുന്ന ചിത്രം.