സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി.ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറുവയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലായിരുന്നു അന്ത്യം
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി. ഗോപി നാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസായിരുന്നു. വാര്‍ധക്യസഹചമായ അസുഖ ത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മറ്റന്നാള്‍ നൂറ് വയസ് പൂര്‍ത്തിയാകാനിരിക്കെയാണ് അന്ത്യം. തലച്ചോറില്‍ രക്തംകട്ട പിടിച്ചതായി ക ണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാവു കയായിരുന്നു.
1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗത്തിലേക്ക് ചെറുപ്പത്തില്‍തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെ യ്തു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെ ടുത്ത് ജയിലിലായി.
1922 ജൂലായ് ഏഴിന് എം.പദ്മനാഭ പിളളയുടെയും ജാനകിയമ്മയുടെയും മകനായി നെയ്യാറ്റിന്‍കര യിലാണ് ഗോപിനാഥന്‍ നായരുടെ ജനനം. നെയ്യാറ്റിന്‍കര ഹൈസ്‌കൂളില്‍ പഠനം നടത്തി, തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്താണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. നെയ്യാറ്റി ന്‍കരയില്‍ ഗാന്ധിയെത്തിയപ്പോള്‍ കണ്ടതാണ് പ്രചോദനമായത്. 1995 മുതല്‍ 2000 വരെ ഗാന്ധി യന്‍ സേവാഗ്രാമ അദ്ധ്യക്ഷനായി. പഞ്ചാബില്‍ ഹിന്ദു-സിഖ് സംഘര്‍ഷമുണ്ടാപ്പോഴും മാറാട് കലാപ സമയത്തും സമാധാന ശ്രമങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ടായിരുന്നയാളാണ് അദ്ദേഹം.
ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 കാലത്ത് ചീനാഭവനില്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി. 1951ല്‍ കെ കേളപ്പന്റെ അ ധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്ത നം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തത്തെി. സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും സംഘത്തെ നയിച്ചിട്ടുണ്ട്.
ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപി നാ ഥന്‍ നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചു.