സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി യില്‍ പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴി യുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്
തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയുടെ അ ടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പി സി ജോര്‍ജിനെതിരെ ജാമ്യം ഇല്ലാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തി ല്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വിളിച്ചുവരുത്തി പി സി ജോര്‍ജ് പീഡിപ്പിക്കാ ന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ തനിക്ക് അശ്ലീ ല സന്ദേശങ്ങള്‍ അയച്ചതാ യും പരാതിക്കാരി പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് പി സി ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്. പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ത്തി പി സി ജോര്‍ജിനെതിരെ പരാതി നല്‍കുകയായിരുന്നു. ഗൂഢാലോചനക്കേസില്‍ സാക്ഷിയായ പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് പീഡന ശ്രമം സംബന്ധിച്ച് വെളിപ്പെടുത്തിയത്.
ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തില്‍ പീഡനപരാതിയുള്ള വിവ രം പി സി ജോര്‍ജിനെ അറിയിക്കുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്വ പ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ ഗൂഢാലോ ചന കേസിലാണ് പി സി ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസി ല്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി ജോര്‍ ജും സ്വപ്ന സുരേഷുമാണ് പ്രതികള്‍.