ബോളിവുഡ് ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യ യും ഗായികയുമായ മിതാലി സിംഗാണ് വിയോഗ വാര്‍ത്ത അറിയിച്ചത്
ന്യൂഡല്‍ഹി : ബോളിവുഡ് ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന പ്രശസ്ത ഗായകന്‍ ഭൂപീ ന്ദര്‍ സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യയും ഗായികയുമായ മിതാ ലി സിംഗാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. നിഹാല്‍ മകളാണ്.
ബോളിവുഡിലെ വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമായിരുന്ന അദ്ദേഹം ധാരാളം ഗാനങ്ങള്‍ക്ക് ഗിറ്റാറി സ്റ്റാ യും പ്രവര്‍ത്തിച്ചു. അമൃത്സറില്‍ ജനിച്ച ഭൂപീന്ദര്‍ പിതാവില്‍ നിന്നാ ണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.
ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡല്‍ഹി ദൂരദര്‍ശനുമായും ബന്ധ പ്പെട്ടു പ്രവര്‍ത്തിച്ചു. ഗിറ്റാര്‍ വാദന മികവ് ശ്രദ്ധയില്‍പ്പെട്ട സംഗീത സംവിധായകന്‍ മദന്‍മോഹന്‍ 1962ല്‍ മുംബൈയിലേക്ക് ക്ഷണിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഇതോടെ അദ്ദേഹം ബോളിവുഡി ന്റെ അനിവാര്യ ഭാഗമായി.
ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമേ നിരവധി സ്വതന്ത്ര ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഹഖീഖത്ത് എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി, തലത്ത് മഹ്‌മൂദ്, മന്നാഡേ എന്നിവര്‍ക്കൊപ്പവും പാടിയിട്ടുണ്ട്.