ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള സര്‍വകലാശാല. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ് അയച്ചു.അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട്
തിരുവനന്തപുരം : ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള സര്‍വകലാശാല. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ് അയച്ചു.അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട്.
സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ചു കൊണ്ട് ഗവര്‍ണര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. സര്‍വ കലാശാല ഉത്തരവിറക്കാന്‍ തയാറാകാത്തതോടെയാണ് ഗവര്‍ണര്‍ നേരിട്ട് നടപടി സ്വീകരിച്ചത്. ഇ ന്നലെ വൈകിട്ടോടെ ഉത്തരവിറക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനം വൈസ് ചാന്‍സലര്‍ തള്ളുകയായിരുന്നു.
ഗവര്‍ണര്‍ പുറത്താക്കിയ 15 പേരെയും സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച സര്‍വകലാ ശാല ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇ ക്കാര്യം രേഖാമൂലം രാജ്ഭവനെ അറിയിക്കുകയും ചെയ്തു.











