Web Desk
മുൻപ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്‍റെ ജൻമവാർഷിക ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു അദ്ദേഹത്തിന് ആദരമർപ്പിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിൽ എത്തി നിന്നഘട്ടത്തിൽ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് മുൻകയ്യൈടുത്ത് അദ്ദേഹം മാർഗദർശിയുടെ സ്ഥാനം വഹിച്ചുവെന്ന് ഉപരാഷ്‌ട്രപതി അനുസ്മരിച്ചു.
സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിക്കുന്നതിൽ ശ്രീ റാവുവിന്റെ നടപടികൾ ശ്രീ നായിഡു ഫേസ്‌ബുക്ക് കുറിപ്പിൽ പരാമർശിച്ചു. ‘‘ലൈസൻസ് രാജിന്റെ കീഴിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അദ്ദേഹം നീക്കി. ചുവപ്പുനാടകൾ ചുരുക്കി, ഇന്ത്യൻ വ്യവസായങ്ങളെ കൂടുതൽ മൽസരാധിഷ്ഠിതമാക്കി’’‐ഉപരാഷ്‌ട്രപതി സ്‌മരിച്ചു.മുൻപ്രധാനമന്ത്രി വാണിജ്യ ഉദാരവൽക്കരണത്തിന് തുടക്കം കുറിക്കുകയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി പ്രത്യേകിച്ച് കിഴക്കൻ ഏഷ്യൻ സമ്പദ് വ്യവസ്ഥയുമായി സംയോജിപ്പിക്കുകയും ചെയ്‌തു. ഇത് ആഭ്യന്തര സഞ്ചാരക്രമത്തിൽ നിന്നും ആഗോളമായി സംയോജിക്കപ്പെട്ട വികസന പാതയിലേക്കുള്ള സുപ്രധാനമാറ്റമായിരുന്നുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യൻ ജിഡിപി ഉയർന്നതിലും അടുത്ത കാലത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം വളർന്നതിൽ വലിയ പങ്ക് ശ്രീ റാവുവിനാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ദേശീയ ആണവസുരക്ഷക്ക് അദ്ദേഹം ശക്‌തമായ അടിത്തറയിട്ടു. വിദേശനയത്തിൽ ധീരമായ തലത്തിലുള്ള നീക്കം നടത്തി. ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരംഭിച്ചും, അമേരിക്കയുമായി ഇന്ത്യക്കുണ്ടായിരുന്ന പതിറ്റാണ്ടുകളുടെ തണുത്ത ബന്ധം പുനപരിശോധിച്ചും അവരെ ഒപ്പം നിർത്തി. പഞ്ചാബിലും കശ്‌മീരിലും വിഘടനവാദം നിയന്ത്രിച്ചു.
ലുക്ക് ഈസ്‌റ്റ് പോളിസിക്ക് തുടക്കം കുറിച്ചതും തദ്ദേശഭരണസ്ഥാപനങ്ങളെ ശാക്‌തീകരിച്ച നിർണായകമായ 73 ഉം 74 ഉം ഭരണഘടനാഭേദഗതിയും ശ്രീ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്തെ നേട്ടങ്ങളായി ഉപരാഷ്‌ട്രപതി സ്‌മരിച്ചൂ.