സ്ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭര്‍ത്താവ് ജൗഫര്‍ മര്‍ദ്ദിച്ചതെന്ന് കാട്ടി യുവതിയുടെ പിതാവ് സലീം പൊലീസില്‍ പരാതി നല്‍കി
കൊച്ചി: ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നൗഹ ത്തിനുമാണ് മര്‍ദ്ദനമേറ്റത്. സ്ത്രീധനം ആവശ്യ പ്പെട്ടാണ് മകളുടെ ഭര്‍ത്താവ് ജൗഫര്‍ മര്‍ദ്ദിച്ചതെന്ന് കാട്ടി സലീം പൊലീസില്‍ പരാതി നല്‍കി. നാലു മാസം ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് ആലങ്ങാടാണ് സംഭവം. ജൗഫര്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യ പിതാവ് സലീമിനെയും ജാഫര്‍ മര്‍ദ്ദിച്ചു. വിവാഹ സമയത്ത് സ്ത്രീധനമായി പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ജാഫര്‍ സ്ത്രീധനത്തിന്റെ പേ രില്‍ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് സലീം പറഞ്ഞു. ജാഫറിന്റെ മാതാവിന്റെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.











