ദോഹ : ഖത്തർ ക്രിക്കറ്റ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു. കൗണ്ടി ക്ലബ്ബായ നോർത്ഹാംപ്ടൺഷെയറിനു വേണ്ടി വിക്കറ്റ് കീപ്പറായി (1996-2004) കളിച്ച മുൻ ഇംഗ്ലിഷ് ക്രിക്കറ്റ് കളിക്കാരനായിരുന്നു ബെയ്‌ലി. ഖത്തർ ക്രിക്കറ്റ് അസോസിയേഷനാണ് (ക്യുസിഎ) പുതിയ പരിശീലകനെ നിയമിച്ച വാർത്ത അറിയിച്ചത്.
1996 മുതൽ 2004 വരെ പ്രഫഷനൽ ക്രിക്കറ്റിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് പരിശീലനത്തിലും സജീവമായി. അർജന്റീന, സ്കോട്‍ലൻഡ്, വെയിൽസ് തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്നു. ദേശീയ ടീം മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ ഖത്തർ ക്രിക്കറ്റ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഖത്തർ ക്രിക്കറ്റ് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ അദ്ദേഹത്തിന് മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ സാധിക്കട്ടെയെന്നും ക്യുസിഎ ആശംസിച്ചു.
