കർണാടക ടൂറിസം മന്ത്രി സി ടി രവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ഇദ്ദേഹം ജൂലൈ 11 മുതൽ അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . തുടർന്ന് തിങ്കളാഴ്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആരോഗ്യനില തൃപ്തികരമാണ്. രോഗം ഭേദമായി ഉടൻ തിരിച്ചുവരുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു .
മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പരിശോധനഫലം നെഗറ്റീവാണ്.
അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും പരിശോധന ഫലവും നെഗറ്റീവാണ്.