ക്രെഡിറ്റ്‌ കാര്‍ഡ്‌ പരിധി കവിഞ്ഞാലും ഇടപാട്‌ നടത്താം

ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഉപയോഗം മാത്രമേ അനുവദിക്കുന്നുള്ളൂ. ഉദാഹരണത്തിന്‌ കാര്‍ ഡിന്റെ പരിധി ഒരു ലക്ഷം രൂപയാണെങ്കില്‍ ആ തുക വരെയുള്ള ഇടപാടുകള്‍ മാത്രമേ ഒരു നിശ്ചിത കാലയളവിനുള്ളില്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ നടത്താനാകൂ. അതേ സമയം ചില സാഹചര്യങ്ങളില്‍ ക്രെഡിറ്റ്‌ കാര്‍ഡിന്റെ പരിധിക്കു മുകളിലുള്ള തുകയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങാനാകും.

അനുവദനീയമായ പരിധിക്കു മുകളിലുള്ള തുകയ്‌ക്ക്‌ ഇടപാടുകള്‍ നടത്തുന്നതിനെ ബാ ങ്കുകള്‍ `ഓവര്‍ ലിമിറ്റ്‌ ഫെസിലിറ്റി’ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. അതേ സമയം ഈ സൗ കര്യം ഉപയോഗിക്കുമ്പോള്‍ കടക്കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

നിശ്ചിത സമയത്തിനുള്ളില്‍ പണം തിരച്ചടയ്‌ക്കാന്‍ കഴിയുമെന്ന്‌ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്‌ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ പരിധി ഏര്‍പ്പെടുത്തുന്നത്‌. വരുമാനം, മുന്‍കാ ലത്ത്‌ എടുത്തിട്ടുള്ള വായ്‌പയുടെ തിരിച്ചടവ്‌ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ പരിധി ഏര്‍പ്പെടുത്തുന്നത്‌. കാര്‍ഡ്‌ നല്‍കുമ്പോള്‍ പരിധിയും ഏര്‍പ്പെടുത്തിയിരിക്കും. എന്നാല്‍ ഇത്‌ പിന്നീട്‌ കാര്‍ഡുടമയുടെ വരുമാനം, തിരിച്ചടവ്‌ ചരിത്രം, ക്രെഡിറ്റ്‌ സ്‌കോര്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്താന്‍ അവസരമുണ്ട്‌. കാര്‍ഡ്‌ നല്‍കുന്ന സ്ഥാപനം ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധിക്കുള്ളിലായി കാര്‍ഡ്‌ ഉടമയ്‌ക്ക്‌ സ്വന്തം ഇഷ്‌ട പ്രകാരം പ രിധി നിശ്ചയിക്കാനും അവസരം നല്‍കാറുണ്ട്‌. പരിധി മാറ്റുന്നതിന്‌ ചാര്‍ജുകള്‍ ഈടാക്കാറില്ല.

Also read:  മഞ്ഞലോഹം കുതിക്കുന്നു; സ്വര്‍ണ്ണത്തിന് റെക്കോഡ് വില

സാധാരണ നിലയില്‍ പരിധിയുടെ പത്ത്‌ ശതമാനമാണ്‌ പരിധിക്കു ശേഷം ഉപയോഗിക്കാനായി അനുവദിക്കുന്നത്‌. ഉദാഹരണത്തിന്‌ ഒരു ലക്ഷം രൂപയാണ്‌ പരിധിയെങ്കില്‍ പരിധി പിന്നിട്ടതിനു ശേഷം 10,000 രൂപയുടെ (പരിധിയുടെ പത്ത്‌ ശതമാനം) സാധനങ്ങള്‍ കൂടി വാങ്ങാന്‍ അനുവദിക്കുന്നു.

Also read:  കുവൈത്തിൽ തൊഴിൽ വിസ മാറുന്നതിനുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചു; ഓരോ പെർമിറ്റിനും കെ.ഡി.150 ചാർജ്

ഇത്തരത്തില്‍ പരിധിയില്‍ കവിഞ്ഞ ഉപയോഗത്തിന്‌ ബാങ്കുകള്‍ ചാര്‍ജ്‌ ഈടാക്കാറുണ്ട്‌. പരിധിക്കു മുകളിലുള്ള തുകയുടെ മൂന്ന്‌ ശതമാനം വരെ ചാര്‍ജായി ഈടാക്കുന്നു. ഉദാഹരണത്തിന്‌ രാജ്യ ത്തെ ഏറ്റവും വലിയ വാണി ജ്യ ബാങ്ക്‌ ആ യ എസ്‌ബി ഐ പരിധിക്കു മുകളിലുള്ള തുകയുടെ രണ്ടര ശതമാനം അല്ലെങ്കില്‍ 500 രൂപ ഇതിലേതാ ണോ ഉയര്‍ന്ന തുക അതാണ്‌ ചാര്‍ജായി ഈടാക്കുന്നത്‌. എച്ച്‌ഡിഎഫ്‌സി ബാങ്കും പരിധിക്കു മുകളിലുള്ള തുകയുടെ രണ്ടര ശതമാനമാണ്‌ ചാര്‍ജ്‌ നിശ്ചയിച്ചിരിക്കുന്നത്‌. കുറഞ്ഞ ചാര്‍ജ്‌ 500 രൂപയാണ്‌. അതേ സമയം ആക്‌സിസ്‌ ബാങ്ക്‌ പരിധിക്കു മുകളിലുള്ള തുകയുടെ മൂന്ന്‌ ശതമാനമാണ്‌ ചാര്‍ജ്‌ നിശ്ചയിച്ചിരിക്കുന്നത്‌. കുറഞ്ഞ ചാര്‍ജ്‌ 500 രൂപയായി നിജയപ്പെടുത്തിയിരിക്കുന്നു.

ഉപഭോക്താവിന്റെ വായ്‌പാ ചരിത്രം പരിഗണിച്ച്‌ ചില ബാങ്കുകള്‍ ചാര്‍ജുകള്‍ ഒഴിവാക്കാറുണ്ട്‌. ക്രെഡിറ്റ്‌ ലിമിറ്റിന്‌ മുകളിലുള്ള തുകയ്‌ക്ക്‌ ഇടപാട്‌ നടത്തുന്നതിന്‌ മുമ്പ്‌ ഇതു സംബന്ധിച്ച ചാര്‍ജുകളും നിബന്ധനകളും ബാ ങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട്‌ മനസിലാക്കിയിരിക്കേണ്ടതുണ്ട്‌. ബാങ്കുമായി ദീര്‍ഘകാല ത്തെ ബന്ധവും മികച്ച വായ്‌പാ ചരിത്രവുമുള്ളവര്‍ ക്കാണ്‌ പൊതുവെ ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കുന്നത്‌.

Also read:  ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; ദിർഹവുമായി റെക്കോർഡ് താഴ്ച.

ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ക്രെഡിറ്റ്‌ ലിമിറ്റിന്‌ മുകളിലുള്ള തുകയ്‌ക്ക്‌ ഇടപാട്‌ നടത്തുന്നത്‌ നിങ്ങളുടെ ക്രെഡിറ്റ്‌ സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വായ്‌പ എടുക്കാനുള്ള അവസരം നഷ്‌ടപ്പെടുന്നതിനും ഇത്‌ കാരണമാകാം. ക്രെഡിറ്റ്‌ ലിമിറ്റിന്‌ മുകളിലുള്ള ഇടപാട്‌ തുകയുടെ തിരിച്ചടവ്‌ ഇഎംഐ വഴിയാക്കുകയാണെങ്കില്‍ തിരിച്ചടവ്‌ പൂര്‍ത്തിയാകുന്നതു വരെ ക്രെഡിറ്റ്‌ ലിമിറ്റ്‌ കുറയാന്‍ സാധ്യതയുണ്ട്‌.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES